കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആദ്യ റൗണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് 2157 വോട്ടിൻ്റെ ലീഡ്.യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 2157 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് – 6430, എൽഡിഎഫ് – 5112, എൻഡിഎ – 995 എന്നിങ്ങനെയാണ് വോട്ടുനില.
ആദ്യ റൗണ്ട് പൂർത്തിയായി. ആകെയുള്ള 21 ബൂത്തിലും ഉമാ തോമസ് മുന്നിട്ട് നിന്നു. നിലവിൽ ഉമയ്ക്കു പിടിയെക്കാൾ ആദ്യ റൗണ്ടിൽ ലീഡുണ്ട്.
രണ്ടാം റൗണ്ടിലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനാണ് ലീഡ്.
ആകെയുള്ള 10 പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന് മൂന്ന് വോട്ടുകളും ജോ ജോസഫിന് രണ്ട്, എ എൻ രാധാകൃഷ്ണന് രണ്ട് വോട്ടുകളും ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ് എണ്ണൽ.