കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയത്തിലേക്ക്.20,000 വോട്ടിൻ്റെ ലീഡ് ആണ് ഇപ്പോഴുള്ളത്. യുഡിഎഫ് ക്യാമ്പിൽ ആവേശം അലതല്ലുകയാണ്. നാല് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ പിടിയേക്കാൾ ഇരട്ടിയിലധികം ലീഡാണ് ഉമയ്ക്കുള്ളത്.
വിഡി സതീശൻ ഡിസിസി ഓഫീസിൽ എത്തി. പറഞ്ഞതല്ലേ എന്ന് സതീശൻ പ്രതികരിച്ചു. വോട്ടെണ്ണി കഴിയുമ്പോൾ എന്തെല്ലാം പറയാനുണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം എന്ന് സിപിഎം. അപ്രതീക്ഷിതമായ ജനവിധി എന്ന് സിപിഎം ജില്ലാ സെക്രട്ടറി.
ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫ് സിപിഎം ജില്ലാ ആസ്ഥാനത്തുനിന്ന് ഇറങ്ങി.