കൊച്ചി: ബസില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍. തമിഴ്നാട് പിള്ളയാര്‍ തെരുവില്‍ ദുര്‍ഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂര്‍ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.