കൊച്ചി: കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. 2200 കിലോ രക്തചന്ദനം കൊച്ചി ഡിആർഐ പിടികൂടി. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ മാർഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആർഐ പരാജയപ്പെടുത്തി.
വെല്ലിങ്ടൻ ഐലൻഡിനു സമീപത്തുനിന്നാണു രക്തചന്ദനം പിടികൂടിയത്. ഓയിൽ ടാങ്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.