Latest News

“അവളില്ലാതെ നാട്ടിലേക്കില്ല”, യുദ്ധ പ്രതിസന്ധിക്കിടയിൽ ഒരു കുറിപ്പ്

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്. കുടുങ്ങിയ പലർക്കും ശരിയായ നിലയിൽ ഭക്ഷണമോ വെള്ളമോ പോലും കിട്ടാത്ത അവസ്ഥവരുമെന്ന പേടിയിലുമാണ്.ഈ പ്രതിസന്ധികള്‍ക്കിടെ ശ്യാമ ഗൗതമിന്റെ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. യുക്രൈനില്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യയേയും അവളുടെ പ്രിയ സൈറയേയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. അവിചാരിതമായാണ് യുക്രൈനില്‍വച്ച്‌ സൈറ എന്ന നായയെ ഇടുക്കി സ്വദേശി ആര്യയ്ക്ക് കിട്ടിയത്. സൈറയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ കടലാസുകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധം ഉണ്ടായത്.

പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കീവിലെ ഒരു ബങ്കറിനുള്ളില്‍ കഴിയുകയാണ്. സൈറ ഇല്ലാതെ താന്‍ നാട്ടിലേക്ക് വരില്ലെന്ന് ആര്യ വീട്ടുകാരോട് പറഞ്ഞതായും കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് സൈറ യും ആര്യയും കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെന്‍ഷന്‍ മാത്രമാണ് എനിക്ക്.യുക്രൈന്‍ ഇല്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യ യുടെ 5 മാസം പ്രായം ആയ സൈറ എന്ന സൈബിരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട നയ്ക്കുട്ടി ആണിത് .അവിചാരിതമായി അവള്‍ക്കു ലഭിച്ച ആ നയ്ക്കുട്ടിനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ ഉള്ള പേപ്പര്‍സ് എല്ലാം സംഘടിപ്പിച്ചിരുന്നു.അതിനിടയില്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധികള്‍ വന്നത്.ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ ബന്ധുവായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കിവ് ലെ ഒരു ബങ്കര്‍ ഉള്ളില്‍ ആയിരുന്നു. സൈറ യുടെ പേപ്പേഴ്‌സ് എല്ലാം കരുതി അവളെയും കൂട്ടി വരാന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആര്യ. സൈറ ഇല്ലാതെ വരില്ല എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്നലെ 600km അകലെയുള്ള റൊമാനിയ അതിര്‍ത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസില്‍ യാത്ര തിരിച്ചു.സൈറക്ക് വേണ്ടി സ്വന്തം ലേഗേജ് പോലും ഉപേക്ഷിച്ചു ആണ് യാത്ര തിരിച്ചത്.രാത്രി വളരെ വൈകി അതിര്‍ത്തി അടുത്ത് എത്തിയിട്ട് 24 കിലോമീറ്ററോളം ഈ നയ്ക്കുട്ടീനേം കൊണ്ടു നടന്നും എടുത്തും സഞ്ചരിച്ചു വെളുപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ ക്യാമ്ബില്‍ എത്തി.ഫ്‌ലൈറ്റില്‍ സൈറയേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സൈറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപോളും പറഞ്ഞു.ഈ അപകട അവസ്ഥയിലും സൈറയേം കൊണ്ടു യാത്ര ചെയ്യാനുള്ള ആര്യയുടെയും അവളുടെ കൂട്ടുകാരിയുടേം സ്‌നേഹത്തിനു മുന്നില്‍. ഫാമിലി വഴി അറിഞ്ഞപ്പോള്‍ ഞാന്‍ കോണ്‍ടാക്‌ട് ചെയ്തത് സുഹൃത്ത് Mahesh PS നെ ആണ്. അദ്ദേഹവും ആര്യ ആയി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ ഒരുപാടു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഉടനെ ആര്യക്ക് സൈറയുമായി നാട്ടില്‍ എത്തുവാന്‍ കഴിയട്ടെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top