Breaking News

കുമാരയുടെ ബൗൺസർ ഹെല്‍മറ്റിലിടിച്ചു, ഇഷാൻ ആശുപത്രിയിൽ/Video

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന് പരിക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ലാഹിരു കുമാരയുടെ പന്ത് ഹെല്‍മറ്റിലിടിച്ചാണ് കിഷന് പരിക്കേറ്റത്.”കുമാരയുടെ ബൗണ്‍സര്‍ കൃത്യമായി നേരിടുന്നതില്‍ കിഷന്‍ പരാജയപ്പെട്ടു. പന്ത് ഹെല്‍മറ്റിലിടിച്ചു. ഉടന്‍ തന്ന വൈദ്യസഹായം തേടിയെങ്കിലും കിഷന്റെ പരിക്ക് ഭേദമായില്ല. പരിക്കുമായി തുടര്‍ന്നും കളിച്ച കിഷന്‍ വെറും 16 റണ്‍സിന് പുറത്തായി.

ഔട്ടായ ഉടന്‍ തന്നെ കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കാംഗ്രയിലുള്ള ആശുപത്രിയിലാണ് താരം. കിഷനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ താരം നിരീക്ഷണത്തിലാണ്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരം കിഷന് നഷ്ടമാകും.”

കിഷന്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പറാകാനുള്ള അവസരം കൈവരും. ആദ്യ ട്വന്റി 20 യില്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. വെറും 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്താണ് കിഷന്‍ ടീമിന്റെ വിജയശില്‍പ്പിയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top