Breaking News

അഹമ്മദാബാദ് ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം,1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം

അഹമ്മദാബാദ് :ആയിരം ഏകദിനം കളിക്കുന്ന ആദ്യ രാജ്യമെന്ന റെക്കോർഡിനൊപ്പം ഇന്ത്യയ്ക്ക് ജയവും.രാജ്യാന്തര ക്രിക്കറ്റിലെ 1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം സമ്മാനിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ജയത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 43.5 ഓവറിൽ 176 റൺസിന് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചതോടെ 28 ഓവറും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. രോഹിത് 51 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്ത് പുറത്തായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top