മെല്‍ബണ്‍: ഓസ്ട്രേലിന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാര്‍ട്ടിക്ക്.ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ബാര്‍ട്ടിയുടെ കിരീടം നേട്ടം. സ്കോര്‍: 6-3,7-6 (2)
ബാര്‍ട്ടിയുടെ കന്നിഓസ്ട്രേലിയന് ഓപ്പണ്‍ കിരീടമാണിത്. 44 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്ട്രേലിയ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇയോടെ ബാര്‍ട്ടിക്ക് സ്വന്തമായി. 1978 -ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്ലാണ് ബാര്‍ട്ടിക്ക് മുൻപ് കിരീടം നേടിയ ഓസീസ് വനിതാ താരം.
ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കൂടിയാണിത്. 2019 ലെ ഫ്രഞ്ച് ഓപ്പണും 2021 ലെ വിംബിള്‍ഡണും ബാര്‍ട്ടി നേടിയിരുന്നു.
41 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാര്‍ട്ടി സ്വന്തമാക്കിയിരുന്നു. 1980 ല്‍ വെന്‍ഡി ടണ്ബുളളാണ് ബാര്‍ട്ടിക്ക് മുൻപ് അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈറല്‍ കളിച്ച ഓസീസ് താരം.