മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ നടത്താന്‍ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.