കൊല്ലം: മണ്‍റോ തുരുത്തില് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.നെന്മേനി സ്വദേശി പുരുഷോത്തമനും(75) ഭാര്യ വിലാസിനിയുമാണ്(65) മരിച്ചത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം. മുറിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.
ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിഞ്ഞത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. പുരുഷോത്തമന് മന്ത്രവാദവും മറ്റും ചെയ്തിരുന്നെന്നും ഇയാള്‍ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.