Breaking News

ഇന്ത്യക്ക് ജയം നിഷേധിച്ച് ന്യൂസിലൻഡ്, കാൺപൂർ ടെസ്റ്റ് സമനിലയിൽ

കാണ്‍പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.ഒന്‍പത് വിക്കറ്റുകള്‍ വീണ് പരാജയം മുന്നില്‍ കണ്ട കിവികളെ പത്താം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്ന് തോല്‍വിയിലേക്ക് വീഴാതെ കാത്തു. ഒപ്പം വെളിച്ചക്കുറവും അവരുടെ രക്ഷക്കെത്തി. വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം സമനിലയില്‍ പിരിയാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 345 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് ഏഴിന് 234 റണ്‍സ് ഡിക്ല. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 296 റണ്‍സ്. രണ്ടാം ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.

91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി രചിന്‍ രവീന്ദ്ര ഒരറ്റത്ത് പൊരുതി നിന്നത് കിവികള്‍ക്ക് തുണയായി. പത്താമനായി ക്രീസിലെത്തിയ അജാസ് പട്ടേലും കരുത്തോടെ നിന്നതോടെ വിജയം ഉറപ്പായിരുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് മനസില്ലാ മനസോടെ സമനില സമ്മതിക്കേണ്ടി വന്നു. 23 പന്തുകള്‍ നേരിട്ട് അജാസ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top