Breaking News

ഷോപ്പിങ് ചലഞ്ച് ടാലന്റ് ലൈവ് ട്രേഡ് ഷോയുടെ പ്രൊമോ പ്രകാശനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിര്‍വ്വഹിച്ചു

തിരുവനന്തപുരം:കേരളവിഷന്‍ ഷോപ്പിങ് ചലഞ്ച് ടാലന്റ് ലൈവ് ട്രേഡ് ഷോയുടെ പ്രൊമോ പ്രകാശനം സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.
കേരളവിഷനും വ്യാപാരിവ്യവസായ ഏകോപന സമിതിയും സംയുക്തമായാണ് ഷോപ്പിങ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ കേരളവിഷന്‍ സാറ്റലൈറ്റ് ചാനലിലും രാജ് മ്യൂസിക്കിലും തത്സമയമായാണ് ഷോ നടക്കുക.
കൊവിഡ് കാരണം പ്രതിസന്ധിയിലായ വ്യാപാര മേഖലക്ക് ഉണര്‍വ് പകര്‍ന്നാണ് കേരളവിഷനും വ്യാപാര വ്യവസായകോപന സമിതിയും സംയുക്തമായി ഷോപ്പിങ് ചലഞ്ച് ടാലന്റ് ലൈവ് ട്രേഡ് ഷോ സംഘടിപ്പിക്കുന്നത്. ഷോയുടെപ്രോമോ പ്രകാശനം ചീഫ് വിപ്പ് ഡോ.എൻ ജയരാജ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. സിഒഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജുകുമാര്‍ കെ ബിയും ചടങ്ങില്‍ പങ്കെടുത്തു.
പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വ്യാപാര മേഖലക്ക് വലിയ പ്രതീക്ഷ പകരുന്നതാണ് ഷോപ്പിങ് ചാലഞ്ചെന്ന് എന്‍ ജയരാജ് പറഞ്ഞു.

മൊബൈല്‍ ആപ്പിലൂടെ വീട്ടിലിരുന്ന് കളിക്കാവുന്ന തത്സമയ റിയാലിറ്റി ഷോ എന്ന പ്രത്യേകതയും ഷോപ്പിങ് ചാലഞ്ചിനുണ്ട്.പ്രമുഖ അവതാരിക രഞ്ജിനി ഹരിദാസിൻ്റെ ചോദ്യങ്ങള്‍ക്ക് ലൈവായി ആപ്പി ലൂടെ മറുപടി നല്‍കിയാണ് പോയിന്റ് കരസ്ഥമാക്കേണ്ടത്. ഈ പോയിന്റുമായി വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് വമ്പിച്ച ഷോപ്പിങ്ങിനാണ് അവസരം. ഡിസംബര്‍ ഒന്നുമുതല്‍ കേരളവിഷന്‍ സാറ്റലൈറ്റ് ചാനലിലും രാജ് മ്യൂസിക്കിലും തത്സമയമാണ് ഷോ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top