Breaking News

ഇന്ത്യയിലെ ആദ്യത്തെ വെബ് ബെയ്സ്ഡ് റിയാലിറ്റി ചലഞ്ച് ഷോയുമായി കേരളവിഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും

കോഴിക്കോട്: വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണർവ് നൽകുക എന്ന ഉദ്ദേശത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളവിഷനും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ വെബ് ബെയ്സ്ഡ് റിയാലിറ്റി ചലഞ്ച് ഷോ ആരംഭിക്കുന്നു. ഷോപ്പിങ്ങ് ചലഞ്ച് എന്ന പേരിൽ ഒക്ടോബർ 4 മുതൽ വൈകീട്ട് 8 മണി മുതൽ 9 മണി വരെ ലൈവായി നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം കോഴിക്കോട് വ്യപാര ഭവനിൽ നടന്നു.കേരളവിഷൻ ചാനലിലൂടെയും നെറ്റ് വർക്കിലൂടെയും. വെബ് സൈറ്റിലൂടെയുമാണ് ഷോപ്പിങ്ങ് ചലഞ്ച് സംപ്രേക്ഷണം ചെയ്യുകയെന്ന് കേരളവിഷൻ ചെയർമാൻ പ്രവീൺ മോഹൻ പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേബിൾ ടി.വി നെറ്റ് വർക്കായ കേരളവിഷനും കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്നൊരുക്കുന്ന ഷോപ്പിങ്ങ് ചലഞ്ച് ഒരു ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. പ്രേക്ഷകർക്കും, വ്യാപാരികൾക്കും ഈ കാലഘട്ടത്തിൽ ഒരുപോലെ ഗുണകരമാകുന്ന തരത്തിലാണ് ചലഞ്ച് ഒരുക്കിയിരിക്കുന്നത്. മലയാളികൾ നെഞ്ചേറ്റിയ പ്രശസ്ത അവതാരകർ കേരളവിഷന്റെ ഭാഗമാകുന്നുവെന്ന പ്രത്യേകത കൂടി ഷോപ്പിങ്ങ് ചലഞ്ചിനുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top