Breaking News

ഷോപ്പിംഗ് ചലഞ്ച് ടാലൻ്റ് ലൈവ് ട്രേഡ് ഷോയുടെ പ്രൊമോ റിലീസ് നാളെ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും

കൊച്ചി: കേരളവിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഒത്തുചേർന്ന് സംഘടിപ്പിയ്ക്കുന്ന ഷോപ്പിംഗ് ചലഞ്ച് ടാലൻ്റ് ലൈവ് ട്രേഡ് ഷോയുടെ പ്രൊമോ റിലീസ് സംസ്ഥാന സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വ്യാഴാഴ്ച  ഉച്ചയ്ക്ക് രണ്ടു മണിക്ക് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെ നിർവ്വഹിക്കും. മൊബൈൽ ആപ്പിലൂടെ വീട്ടിലിരുന്ന് കളിക്കാവുന്ന ഇത്തരമൊരു തത്സമയ മത്സരറിയാലിറ്റി ഷോ ചരിത്രത്തിലാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

രഞ്ജിനി ഹരിദാസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് തത്സമയം തന്നെ ആപ്പിലൂടെ മറുപടി നൽകി പോയിൻ്റുകൾ നേടി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപ്പുതൊട്ട് കമ്പ്യൂട്ടർ വരെ എന്തും കരസ്ഥമാക്കാവുന്ന തരത്തിലാണ് ഈ മത്സരക്കളി ഡിസൈൻ ചെയ്തിട്ടുള്ളത്.

ഡിസംബർ 1 മുതൽ രാത്രി 8 മണി മുതൽ 9 മണി വരെ കേരളവിഷൻ സാറ്റലൈറ്റ് ചാനലിലും രാജ് മ്യൂസിക് ചാനലിലും  സംപ്രേഷണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top