കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ അരങ്ങേറ്റം കുറിയ്ക്കും. മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരുമാണ് ബൗളിങ് നിരയെ നയിക്കുക.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുൽ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.