കൊച്ചി: നിയമവിദ്യാർഥിനി മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം നേരിട്ട ആലുവ സിഐ സി എൽ സുധീറീനെ സ്ഥലംമാറ്റി. പോലീസ് ആസ്ഥാനത്തേക്ക് ആണ് സ്ഥലം മാറ്റിയത്. വിശദമായ അന്വേഷണത്തിനു ശേഷം തുടർനടപടിയെന്ന് ഡിവൈഎസ്പി. അതേസമയം സസ്പെൻഷൻ തന്നെ വേണമെന്ന നിലപാടിലാണ് സമരക്കാർ.
ആലുവയിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നൂ. കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു നീക്കുന്നതിൽ സംഘർഷം.