സോനിപത്ത്∙ ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദഹിയ, മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ പ്രതികരിച്ചത്.
‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’ – നിഷ വ്യക്തമാക്കി.