മുംബൈ:ബോളിവുഡ് നടി പൂനം പാണ്ഡെയെ ഭര്‍ത്താവ് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് പരാതി നല്കി. പിന്നാലെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂനം മുംബൈ ആശുപത്രിയില്‍ ചികിത്സയിലാണെന്നും തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നടപടിയുണ്ടായതെന്നും പൊലിസ് വ്യക്തമാക്കി. നേരത്തെയും ഭര്‍ത്താവ് ആക്രമിച്ചെന്നാരോപിച്ച് പൂനം പൊലീസിന് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ വെച്ച് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും കാട്ടി പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
സാമിന് ഉപാധികളോടെ ഗോവ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും സാമിന്റെ ഈ ആക്രമണം.