Breaking News

ദയനീയ തോൽവി, കീവിസിനോടും തോറ്റു

ദുബായ്:ട്വന്റി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ടോസ് നഷ്ടപ്പെട്ടത് മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് തകർത്തുവിട്ടത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 33 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.

1 Comment

1 Comment

  1. Sabu

    October 31, 2021 at 11:20 pm

    I hate indian cricket team. Please remove IPL matches from india.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top