Breaking News

ഇലക്​ട്രിക്​ സ്കൂട്ടറില്‍ ലോറിയിടിച്ച്‌ 15 വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഇലക്​ട്രിക്​ സ്കൂട്ടറില്‍ ലോറിയിടിച്ച്‌ 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂത്താളിയില്‍ സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ ആണ്​ മരിച്ചത്​.

പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഹല്യ.

പേരാമ്പ്ര -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. പേരാമ്ബ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു അഹല്യയെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എതിര്‍ദിശയില്‍നിന്നുള്ള വാഹനത്തിന് കടന്നുപോകാനായി അരികിലൊതുക്കിയപ്പോഴാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

കെ പി സി സി സെക്രട്ടറിയാണ് അഹല്യയുടെ അച്ഛന്‍ സത്യന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top