Breaking News

സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിൽ മുങ്ങിമരിച്ചു

Photo:Naveel Malappuram

മലപ്പുറം : മലപ്പുറത്ത് സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം. 

മാണിപറമ്പ് രാജന്റെ മകള്‍ അര്‍ച്ചന (15 വയസ്) സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.”

വള്ളുവമ്പ്രത്ത് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ നാല് വയസുകാരനും രക്ഷിക്കാൻ ഇറങ്ങിയ 15 കാരിയും ആണ് മുങ്ങി മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെയായിരുന്നു അപകടം. ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top