Alappuzha

രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

ആലപ്പുഴ ഓമനപ്പുഴ പൊഴിയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ്റെ മക്കളായ അഭിജിത്ത്(12), അനഘയുമാണ്(10) മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ്  അപകടം. കുട്ടികളുടെ അമ്മ ആൻ മരിയ കുവൈറ്റിൽ നഴ്സാണ്. മൂത്ത മകൻ അജിത്ത്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്.

ഇന്ന് വൈകീട്ട് തീരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബദ്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്റെ ഭാഗത്ത് മണ്ണടിഞ്ഞു കിടക്കുകയാണ്. അതിനാല്‍ പൊഴിയില്‍ വെള്ളമുണ്ട്. പൊഴിയില്‍ ചെള്ളി നിറഞ്ഞുകിടക്കുന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top