Breaking News

ജോലി ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്ന് യുവതി,മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പരാതി

കൊച്ചി:തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ മസാജിംഗ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്.ഇവിടെ ജോലി ചെയ്തപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി ഇന്ന് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കും.നേരത്തെതന്നെ സ്ഥാപനത്തില്‍ നിന്ന് യുവതി ഇറങ്ങിയിരുന്നു. മോന്‍സന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നതെന്ന് യുവതി പറഞ്ഞു. നേരത്തെ മോന്‍സണെതിരെ പ്രായപൂര്‍ത്തിയാവാത്ത കുട്ടി നല്‍കിയ പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത് കൊച്ചിയിലെ വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. കലൂരിലെ വീട്ടീല്‍ എത്തിച്ചായിരുന്നു നിരന്തരം പീഡനത്തിന് ഇരയാക്കിയത്. മോന്‍സണുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെയാണ് കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ വിദ്യാഭ്യാസം എറ്റെടുക്കും എന്ന് വാഗ്ദാനം ചെയ്യുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പരാതി.

നേരത്തെ, സുഹൃത്തിന്റെ ലൈംഗീക പീഡന കേസ് ഒതുക്കാന്‍ മോന്‍സന്‍ ഇടപെട്ടിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ചേര്‍ത്തല സ്വദേശിക്കെതിരായി താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. ചേര്‍ത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോന്‍സന്റെ ഇടപെടലുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top