Breaking News

മോൻസൺ കേസ്:ഐജി ലക്ഷ്മണക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ്കേസ് പ്രതി മോന്‍സണ്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.മോന്‍സണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളാണ് പുറത്തായത്.

മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പോലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി.ഇടപാടുകളുടെ വാട്സ്‌ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്.

അതേസമയം മോന്‍സന്‍ മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷമണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലക്ഷമണയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top