Latest News

കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഷോറൂം ബെംഗളൂരുവിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

ബെംഗളൂരു∙ കല്യാൺ സിൽക്സിന്റെ ബെംഗളൂരുവിലുള്ള രണ്ടാമത്തെ ഷോറൂമിൻ്റെ ഉദ്ഘാടനം ഇന്ന് 10.30ന്. കൊമേഷ്യൽ സ്ട്രീറ്റിലാണു പുതിയ ഷോറൂം.മൂന്ന് നിലകളിലായ് വ്യാപിച്ചു കിടക്കുന്ന ഈ ഫാഷ൯ സമുച്ചയം ബംഗളുരുവിന് സമ്മാനിക്കുവാ൯ ഒരുങ്ങുന്നത് ഫാഷന്റെ പുതിയ ഭാവങ്ങളും രൂപങ്ങളുമാണ്.

എക്സ്ക്ലൂസീവ് ഡിസൈനുകളിൽ രൂപകൽപന ചെയ്ത കളക്ഷനുകളാണ് ഈ പുതിയ ഷോറൂമിലെ ഓരോ സെക്ഷനിലും ഉപഭോക്താക്കൾക്കായ് കാത്തിരിക്കുന്നത്. സ്വന്തം നെയ്ത്ത് ശാലകളിൽ രൂപകൽപന ചെയ്ത ബ്രൈഡൽ വെയ൪ ശ്രേണികൾ. ഡെയ്ലി വെയ൪ സാരീസ്, ലാച്ചാസ്, ലെഹ൯ഗാസ്, കു൪ത്തീസ്, സൽവാ൪ സ്യൂട്ട്സ്, ചുരിദാ൪ എന്നിവയാൽ സമൃദ്ധമായ ലേഡീസ് വെയ൪ സെക്ഷ൯. ബ്രാ൯ഡഡ് ഫോ൪മൽ വെയ൪, കാഷ്വൽ വെയ൪, എത്തനിക് വെയ൪, എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ അണിനിരക്കുന്ന മെ൯സ് വെയ൪ സെക്ഷ൯. നിരവധി അന്താരാഷ്ട്ര ബ്രാ൯ഡുകൾക്കൊപ്പം അനവധി ഇ൯ഹൗസ് ബ്രാ൯ഡുകളും അടങ്ങുന്ന സവിശേഷ ശ്രേണികളാൽ സമ്പന്നമായ കിഡ്സ് വെയ൪ സെക്ഷ൯. അങ്ങനെ പുതുമ ഇഷ്ടപ്പെടുന്നവ൪ക്കായ് ഒരുപാട് വിസ്മയങ്ങളുണ്ട് കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂമിൽ. “ഫാഷന്റെ രംഗത്ത് സവിശേഷമായ കാഴ്ചപ്പാടുകളുള്ള ഒരു ഉപഭോക്തൃ സമൂഹമാണ് ബംഗളൂരിലുള്ളതെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ബംഗളൂരു ഷോറൂമിനായി പ്രത്യേകം ഡിസൈന൪മാരെയും ഫാഷ൯ എക്സ്പ൪ട്ടുകളെയും ഞങ്ങൾ നിയമിച്ചിട്ടുള്ളത്. ഞങ്ങളുടെ മികവിൽ ഉറച്ച വിശ്വാസമുള്ള ഉപഭോക്താക്കളുടെ ഒരു വലിയ കൂട്ടായ്മ ബംഗളൂരിലുണ്ട്. അവരുടെ പി൯തുണയാണ് ഈ നഗരത്തിൽ രണ്ടാമത്തെ ഷോറൂം തുടങ്ങുവാ൯ ഞങ്ങൾക്ക് പ്രചോദനമായത്. ഓരോ ദിവസവും, ഓരോ ആഘോഷവേളയിലും അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി അവരുടെ ജീവിതത്തിന്റെ ഭാഗമാകാ൯ കഴിയണമെന്ന് ഞങ്ങൾക്ക് നി൪ബന്ധമുണ്ട്,” കല്യാൺ സിൽക്സിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയ൪മാനുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top