Entertainment

ആദ്യാക്ഷരം കുറിച്ച്‌ മഹാലക്ഷ്മി, സന്തോഷം പങ്കുവെച്ച് ദിലീപ്

കൊച്ചി:ദിലീപിന്റെയും കാവ്യ മാധവന്റെയും മൂന്നുവയസുകാരിയായ മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്.

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ.എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.’ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top