Latest News

ആപ്ലിക്കേഷനുകൾ മൊബൈലിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം: ഫോണില്‍ പലതരത്തിലുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ  സൈബര്‍ സുരക്ഷയെ മുന്‍നിര്‍ത്തി പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പുകളും നിര്‍ദേശങ്ങളുമാണ് കേരള പൊലീസ് മുന്നോട്ടു വച്ചിരിക്കുന്നത്.

1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

2)ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്

3)വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

4) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

5) മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

6) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക

7)മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ് വെയർ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top