Kozhikode

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്പതികളുടെ മകള്‍ റിഫ്ന (24) ആണ്​ മരിച്ചത്​.റിഫ്​ന സഞ്ചരിച്ച സ്​കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം നടന്നത് .സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു.

ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ അപകടം. അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുമ്ബോഴാണ്​ അപകടമുണ്ടായത്​.

സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top