Latest News

കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മാസം പ്രായമായ കുഞ്ഞ് മരിച്ചു,3 പേർക്ക് പരിക്ക്

Video:Naveel Malappuram

മലപ്പുറം: കോട്ടയ്ക്കല്‍ എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു.മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ റഷീദ് – മുബഷിറ ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീനയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top