കോഴിക്കോട് :കോഴിക്കോട് തൊണ്ടയാട് ജങ്ഷന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേർ മരിച്ചു.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്.
അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റു. തങ്കരാജ്, കണ്ണസ്വാമി, ജീവ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്തു.