Kottayam

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല തട്ടിപ്പറിച്ചു

കോ​​​​ട്ട​​​​യം: സ്കൂ​​​​ട്ട​​​​റി​​​​ല്‍ യാ​​​​ത്രക്കാരിയു​​​​ടെ മാ​​​​ല ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​ ക​​​​വ​​​​ര്‍​​​​ന്നു.ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10നു ​​​​കോ​​​​ട്ട​​​​യം ടൗ​​​​ണി​​​​ല്‍ എം​​​​സി റോ​​​​ഡി​​​​ല്‍ ഭീ​​​​മാ ജ്വ​​​​ല്ല​​​​റി​​​​ക്കു മു​​​​ന്നി​​​​ലൂടെ പോകവെയ്പ് ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചത്.

തി​​​​രു​​​​ന​​​​ക്ക​​​​ര​​​​യി​​​​ല്‍ പ്രവര്‍ത്തിക്കുന്ന അ​​​​ക്കൗ​​​​ണ്ടിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജോ​​​ലി​​​ക്കാ​​​രി​​​യാ​​​യ മ​​​​റി​​​​യ​​​​പ്പ​​​​ള്ളി ചേ​​​​ന്നാ​​​​ട്ട് ശ്രീ​​​​ക്കു​​​​ട്ടി​​​​യു​​​​ടെ മാലയാണ് പൊട്ടിച്ചത്. രണ്ടേകാല്‍ പവന്‍ തൂക്കമുണ്ട്.

ട്രാഫിക് ബ്ലോഗിനെ തുടര്‍ന്ന് ശ്രീക്കുട്ടി വേഗം കുറച്ചു വരുകയായിരുന്നു. ഈ ​​​​സ​​​​മ​​​​യം പി​​​​ന്നി​​​​ലൂ​​​​ടെ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ ര​​​​ണ്ടം​​​​ഗ​​​​സം​​​​ഘം ശ്രീ​​​​ക്കു​​​​ട്ടി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ല്‍​​​​നി​​​​ന്നും മാ​​​​ല പൊട്ടിച്ചു.

പോലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ഭാ​​​​ഗ​​​​ത്തേ​​​​ക്കു ബൈ​​​​ക്ക് പോ​​​​യ​​​​താ​​​​യി സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചു. പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​​​​ജി​​​​ത​​​​മാ​​​​യി തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top