Kerala

ജ്വല്ലറി ഉടമയില്‍നിന്ന് 85 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: നല്ലളം ആരീക്കാടിലെ  ജ്വല്ലറി ഉടമയില്‍നിന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമേ സുമോദ്, സുമേഷ്, സുഭാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. 

ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജുവലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി ഒരു പച്ചക്കറി കടയിലെത്തി സാധനം വാങ്ങുന്നതിനിടയില്‍ ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ തന്ത്രപൂര്‍വ്വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top