ന്യൂഡല്‍ഹി: ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി ആത്മഹത്യ ചെയ്തു . മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയിലെ നേഹ വര്‍മയാണ് ജീവനൊടുക്കിയത് .ഭര്‍ത്താവ് ധരം വര്‍മ അപ്പാര്‍ട്ടമെന്റിലേക്ക് കാറില്‍ വരുമ്പോഴാണ് ഇവര്‍ അഞ്ചാം നിലയില്‍ നിന്ന് ചാടിയത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു .
ഭര്‍ത്താവിനോടൊപ്പമാണ് നേഹ താമസിച്ചിരുന്നത്. മകനും മകളും അമേരിക്കയിലാണ്. ദമ്പതികൾ വേര്‍പിരിയലിന്റെ വക്കിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി .
ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു” എന്ന മെസേജ് അയച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്ട്മെന്റിലെ സി.സി.ടി.വി ഫൂട്ടേജില്‍ നിന്നും ലഭ്യമായിട്ടുണ്ട്. സി.സി.ടി.വി ഫൂട്ടേജുകളും മൊബൈല്‍ ഫോണും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മക്കള്‍ എത്തിയാലുടന്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി .