Breaking News

പീഡനത്തിന് ഇരയായ പതിനാറുകാരി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട : പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. പെൺകുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്.  പുലർച്ചെ വീട്ടുകാർ  ഉണർന്നപ്പോൾ പെൺകുട്ടിയുടെ മുറിയിൽ വെളിച്ച കണ്ടിരുന്നു.  പിന്നീട് എട്ടു മണിയോടെ വീട്ടുകാർ ഉറക്കമുണർന്നശേഷമാണ് പെൺകുട്ടിയെ  വീടിൻറെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജയിലിലാണ്.കൂടാതെ പ്ലസ് വൺ വിദ്യാർഥിനിയായ കുട്ടിക്ക് പരീക്ഷയുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. കേസിൽ പ്രതിയായ വിഷ്‌ണു റിമാൻഡിൽ കഴിയുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top