Breaking News

ടിവി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നതിനെ ചൊല്ലി തർക്കം;പെൺകുട്ടി തൂങ്ങിമരിച്ചു

ശ്രീകണ്ഠപുരം: ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പയ്യാവൂര്‍ ചന്ദനക്കാംപാറ മധുവന്‍മലയിലെ അപര്‍ണയാണ് മുറിയില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിച്ചത്.

ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നത് സംബന്ധിച്ച്‌ സഹോദരനും അപര്‍ണയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് റിമോട്ട് സഹോദരന് കൊടുത്തു. പിന്നീട് മുറിയിലേക്ക് കയറിപോയ അപര്‍ണ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.

വളളിയില്‍ ദാസന്‍-വനജ ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: പൗര്‍ണമി, അര്‍ജുന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top