പന്തളം:സ്കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ച് യുവതി മരിച്ചു. പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണന്‍്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്.ബിനുവിന്റെ അമ്മ രാധാകുമാരി(58)യെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെ എം.സി റോഡില്‍ കുരമ്ബാല ഹനുമാന് ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്. കുരമ്ബാല ഭാഗത്തേക്കു പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മിനിലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു
സംഭവസ്ഥലത്തു വച്ചുതന്നെ ദിവ്യ മരിച്ചു.
ശ്രീലങ്കന്‍ സ്വദേശിനിയാണു ദിവ്യ. നാലു വര്‍ഷം മുമ്ബാണ് ബിനു ഇവരെ വിവാഹം കഴിച്ചത്. മകന് ദേവദത്തന് (രണ്ടര വയസ്സ്).