Breaking News

പ്രധാനമന്ത്രി അമേരിക്കയിൽ, കമല ഹാരിസുമായി ഇന്ന് കൂടിക്കാഴ്ച

വാഷിംഗ്ടൺ:യുഎസ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് വൈസ് പ്രസിഡന്‍റായശേഷം മോദിയുമായി നടത്തുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ശാസ്ത്ര സാങ്കേതിക രംഗത്ത് അടക്കം ഇരുരാജ്യങ്ങളുടെയും സഹകരണം ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. ജൂണില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പ്രമുഖ യുഎസ് കമ്പനികളുടെ സിഇഒമാരെയും മോദി കാണും. അഡോബ്, ക്വാല്‍കോം, ഫസ്റ്റ് സോളാര്‍, ജനറല്‍ ആറ്റോമിക്സ്, ബ്ലാക് സ്റ്റോണ്‍ എന്നീ കമ്പനികളുടെ മേധാവിമാര്‍ പങ്കെടുക്കും. ക്വാഡ് കൂട്ടായ്മ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒാസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സൂഗയുമായും മോദി പ്രത്യേകം ചര്‍ച്ച നടത്തും. നാളെയാണ് ക്വാഡ് സമ്മേളനവും മോദി – ജോ ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ചയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top