കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറവ്. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും പഴയനിലവാരത്തില്‍ എത്തിയത്.ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയിലെത്തി ചൊവ്വാഴ്ചത്തെ നിലവാരത്തിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില.
ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച മുതല്‍ നാലുദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ പവന് 240 രൂപ ഉയര്‍ന്നത്