കോട്ടയം: പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, ഒരു മതത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനെതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
എം പിയെന്ന നിലയ്ക്കാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു.