Breaking News

ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മികച്ച ചിത്രം ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’

തിരുവനന്തപുരം: 45-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിൻ ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സെബിൻ രാജ് എന്നിവർ നിർമിച്ച ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണാ’ണ് ഏറ്റവും മികച്ച ചിത്രം. ‘എന്നിവർ’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും ) ചേർന്ന് പങ്കിട്ടു.”സിനിമയിലെ സമഗ്ര സംഭാവനകൾക്ക് കെ.ജി. ജോർജ്ജിനെ ചലച്ചിത്ര രത്ന പുരസ്കാരം നൽകി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കർ, സായ്കുമാർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അർഹരായി.

സിനിമാരംഗത്ത് വൈവിദ്ധ്യമാർന്ന സിനിമകളിലൂടെ 40 വർഷം തികയ്ക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.

മറ്റു പുരസ്കാരങ്ങൾ:

മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിർമ്മാണം:ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്, ബിജു)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: പ്രജീഷ് സെൻ (ചിത്രം: വെള്ളം)

മികച്ച സഹനടൻ : സുധീഷ് (ചിത്രം എന്നിവർ)

മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)

മികച്ച ബാലതാരം : മാസ്റ്റർ സിദ്ധാർത്ഥ (ചിത്രം: ബൊണാമി),

ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)

മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)

പ്രത്യേക ജൂറി അവാർഡ്: വിശ്വനാഥ ബി നിർമിച്ച് ഹരികുമാർ സംവിധാനം ചെയ്ത ജ്വാലാമുഖി

മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (ചിത്രം : രണ്ടാം നാൾ)

മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രൻ (ചിത്രം : സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകൻ : പി.കെ.സുനിൽകുമാർ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെർഫ്യൂം)

മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെർഫ്യൂം)

മികച്ച ഛായാഗ്രാഹകൻ : അമൽ നീരദ് (ചിത്രം: ട്രാൻസ്)

മികച്ച ചിത്രസന്നിവേശകൻ: നൗഫൽ അബ്ദുള്ള (ചിത്രം: സമീർ)

മികച്ച ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി (ചിത്രം : ട്രാൻസ്)

മികച്ച കലാസംവിധായകൻ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)

മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ചിത്രം: ഏക് ദിൻ)

മികച്ച വസ്ത്രാലങ്കാരം: മഹർ ഹംസ (ചിത്രം ട്രാൻസ്)

മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)

മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാർ)

മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചൻ (സംവിധാനം:അജി കെ.ജോസ്)

മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലിൽ (സംവിധാനം: അശോക് ആർ.നാഥ്)

അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രൻ)

മികച്ച സംസ്കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണൻ)

മികച്ച നവാഗത പ്രതിഭ

നടൻ: ആനന്ദ് റോഷൻ (ചിത്രം:സമീർ)

നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)

സംവിധാനം : വിയാൻ വിഷ്ണു (ചിത്രം: ഏക് ദിൻ)

പ്രത്യേക ജൂറി പുരസ്കാരങ്ങൾ

സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാൾ)

ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)

ഗാനരചന: ബി.ടി.അനിൽകുമാർ (ചിത്രം ലെയ്ക)

സോദ്ദേശ്യചിത്രം: സമീർ (സംവിധാനം റഷീദ് പാറയ്ക്കൽ)

ആർട്ടിക്കിൾ 21 (സംവിധാനം: ലെനിൻ എൽ.യു)

ഖോ ഖോ (സംവിധാനം; രാഹുൽ റിജി നായർ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top