Breaking News

എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലങ്കോട്:പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലങ്കോടാണ് സംഭവം. പയലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി കൃഷ്ണയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോയമ്പത്തൂര്‍ അമൃത കോളജില്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണ.

ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനം നൊന്താണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഗൈഡ് കൃഷ്ണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി രാധിക പ്രതികരിച്ചു.

 

1 Comment

1 Comment

  1. K Mahendra Menon

    September 15, 2021 at 3:07 am

    😔😔😔😔😔😔

    “വലിയതൊന്ന് നേടണമെങ്കിൽ, വലിയ മറ്റൊന്ന് ത്യജിക്കണം.”

    സമയ ബന്ധിതമായി, പ്രായ ബന്ധിതമായി കരസ്ഥമാക്കാൻ സാധിക്കുന്ന ഒരു ബിരുദമല്ല ഡോക്ടറേറ്റ് അഥവാ Ph.D. അത് കഴിഞ്ഞശേഷമേ വിവാഹം കഴിക്കൂ എന്ന് സ്വയം തീരുമാനിക്കുകയൊ, വിവാഹം കഴിപ്പിക്കൂ എന്ന് മാതാപിതാക്കൾ തീരുമാനിക്കുകയൊ ചെയ്‌താൽ, പെൺകുട്ടികളുടെ കാര്യത്തിൽ മാനസിക സമർദമുണ്ടകും.
    അച്ഛന്റെ സമ്പാദ്യം ഉപയോഗിച്ച് വേറെ വീടുകെട്ടി പിണങ്ങിപ്പിരിഞ്ഞ് ജീവിക്കുന്ന അമ്മ. തന്റെ ഇളയസഹോദരിക്ക് വരുന്ന വിവാഹാലോചനകൾ. ജേഷ്ഠത്തിക്ക് അന്വേഷിക്കാതെ, അനുജത്തിക്കെന്താണ് ആദ്യംതന്നെ വിവാഹം ആലോചിക്കുന്നതെന്ന സ്വാഭിവകമായ ച്യോദ്യങ്ങൾ. അവൾ Ph.D എടുത്തിട്ടെ, അല്ലെങ്കിൽ എടുപ്പിച്ചിട്ടെ, വിവാഹം ആലോചിക്കൂ എന്ന മറുപടികൾ. ക്യാമ്പസ്സിൽനിന്ന് വീട്ടിലെത്തിയാൽ അമ്മയുടെവക വഴക്ക്‌പറച്ചിൽ. പാവം കുട്ടി
    ഉഴപ്പിനടക്കാൻ തുടങ്ങി. വസ്ത്രധാരണത്തിൽപ്പോലും ശ്രദ്ധിക്കാതെയായി. ഒടുവിൽ……

    “ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; അധ്യാപകരുടെ പീഡനം മൂലമെന്ന് കുടുംബം.”
    കഷ്ടം, ദുരാഭിമാനം കൈവിടരുതല്ലൊ. അതുകൊണ്ട് കണ്ടുപിടിച്ച എളുപ്പ വിദ്യ.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top