Breaking News

ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാല്‍ ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോര്‍ട്ടുകളിലേക്കോ പോകാം

കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോര്‍ട്ടുകളിലേക്കോ പോകുന്നതിന് തടസമില്ലെന്ന് ടൂറിസം വകുപ്പ്.ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാല്‍ മതിയാകും. എന്നാല്‍ ഹോട്ടലില്‍ചെന്ന ശേഷം പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ല.

കര്‍ശന നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും മറ്റും പ്രവര്‍ത്തിക്കുന്നത്. ജോലി ചെയ്യുന്നവരും അതിഥികളും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കിയവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാസ്കും സാനിറ്റൈസറും അകലം പാലിക്കലും ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top