തൃശൂര്‍: തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. ബുധനാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.കാര്‍, ജീപ്പ് മുതലായ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്യുന്നതിന് 80 രൂപ ടോള്‍ കൊടുക്കേണ്ടി വരും. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിന് ടോള്‍ 120 രൂപ ആകും. നേരത്തെ ഇത് യഥാക്രമം 75ഉം 110ഉം ആയിരുന്നു.
ചരക്കു വാഹനങ്ങളുടെ ടോള്‍ 140 രൂപയായും ബസുകള്‍ക്ക് 275 രൂപ ആയും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.