Breaking News

വിവാഹച്ചടങ്ങിന് പോകവേ ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം:ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ യുവതി ടാറ്റ സുമോയ്ക്ക് അടിയിൽ പെട്ട് മരിച്ചു. മംഗലാപുരം വാലിക്കോണം വെയിലൂര്‍ ചീനി വിള തൊടിയില്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യ അര്‍ച്ചന(26)യാണ് മരിച്ചത്.ഇന്നലെ രാവിലെ പൗഡിക്കോണം റോഡില്‍ തേരിവിള ജംഗ്ഷനു സമീപത്തായിരുന്നു അപകടമുണ്ടായത്. രാഹുലുമൊത്ത് ബൈക്കില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എതിരെ അമിത വേഗത്തിലെത്തിയ കാറില്‍ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്യുന്നതിനിടെ തെറിച്ചു വീണ അര്‍ച്ചനയുടെ ശരീരത്തില്‍ കൂടി കാര്‍ കയറി ഇറങ്ങി.

ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുവയസ്സു പ്രായമുള്ള ഒരു മകനുണ്ട്. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top