Ernakulam

താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു,യുവതി ജീവനൊടുക്കി

കൊച്ചി:കോലഞ്ചേരിയില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) വാണ് ജീവനൊടുക്കിയത്.

ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്നു നീക്കം ചെയ്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്‌കാരം നടത്തി.

ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ 10 വര്‍ഷമായി താല്‍ക്കാലിക ജീവനക്കാരനായിരുന്ന സുരേന്ദ്രനെ വാട്ടര്‍ അതോറിറ്റിയില്‍ ജോലിയില്‍ നിന്നു മാറ്റിയിരുന്നു.ആഴ്ചയില്‍ 3 ദിവസം 450 രൂപ ദിവസവേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രന്‍ പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി.

കോവിഡ് കാലമായതിനാല്‍ സുരേന്ദ്രനും മറ്റൊരു ജോലി കണ്ടെത്താനായില്ല.ഭര്‍ത്താവിന് ജോലി പോയതില്‍ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികള്‍ പറഞ്ഞു. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരായണന്‍ ,യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top