Breaking News

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ടോക്കിയോ : ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്രി​ട്ട​നെ 3-1ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. ബെ​ല്‍​ജി​യ​മാ​ണ് സെ​മി​യി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

41 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ്‌ ഇ​ന്ത്യ ഒളിംപിക്സ്ഹോ​ക്കി സെ​മി​യി​ല്‍ ക​ട​ക്കു​ന്ന​ത്‌. 1980-ലെ ​മോ​സ്‌​കോ ഒളിംപിക്​സി​ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ ജ​ഴ്സി​യി​ല്‍ 50-ാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ ദി​ല്‍​പ്രീ​ത് സിം​ഗ് (7), ഗു​ര്‍​ജ​ന്ത് സിം​ഗ് (16), ഹാ​ര്‍​ദി​ക് സിം​ഗ് (57) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ല​ക്ഷ്യം ക​ണ്ട​ത്.

മ​ല​യാ​ളി​യാ​യ ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സേ​വു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്.. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top