Breaking News

ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ശ്രീലങ്കയ്ക്ക്

കൊളംബോ: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര ശ്രീലങ്ക നേടി. അവസാന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കിയാണ് ആതിഥേയർ പരമ്പര നേടിയത്. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 81 റൺസിലൊതുങ്ങി. 14.5 ഓവറിൽ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താകാതെ 21 പന്തിൽ 23 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയാണ് ശ്രീലങ്കൻ നിരയിലെ ടോപ്പ്് സ്കോറർ. ഒമ്പത് പന്തിൽ 14 റണ്ണെടുത്ത ഹസറങ്കയും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പുറത്താകാതെ 28 പന്തിൽ 23 റൺസെടുത്ത കുൽദീപ് യാദവാണ് ടോപ്പ് സ്കോറർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top