Latest News

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ  ഇടം നേടി രണ്ടര വയസുകാരി  സൈന ഷഫീർ

Photo: Anshad Mannar

മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകളായ രണ്ടര വയസുകാരി സൈന ഷഫീർ. പൊതു വിജ്ഞാനത്തിൽ ഉള്ള സൈനയുടെ താല്പര്യമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ. 

 

ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് പൊതു വിജ്ഞാനത്തിൽ ഈ കൊച്ചുമിടുക്കി മികവ് കാട്ടിയത്. കേരളത്തിലെ പതിനാല് ജില്ലകളെ ക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, എന്നിവ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്. 

 

സൈനയുടെ കഴിവ് തിരിച്ചറിഞ്ഞ എം ബി എ ബിരുദധാരിണിയായ മാതാവ് ഹസീന ഓരോ ദിവസവും പറഞ്ഞ് കൊടുക്കുന്ന അറിവുകൾ വളരെ വേഗം ഈ രണ്ടര വയസുകാരി ഹൃദ്യസ്ഥമാക്കും. ദുബൈയിൽ ജോലി ചെയ്യുന്ന പിതാവ് ഷഫീർ വേണ്ട പിന്തുണയും നൽകുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top