“ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.
ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീന്‍ ആന്റ് ജര്‍ക്കിലെ ലോക റെക്കോര്‍ഡ്, സ്നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 200 കിലോ മാര്‍ക്ക് മറികടന്ന ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡുകളും മീരാഭായ്ക്ക് സ്വന്തമാണ്.202 കിലോഗ്രാമാണ് മൊത്തമായി മീരാഭായി ചാനും ഉയര്‍ത്തിയത്. ചൈനയുടെ ഹൂ ഷിഹൂയിക്കാണ് സ്വര്‍ണ്ണം. 210 കിലോയാണ് ഹൂ ഷിഹൂയി ഉയര്‍ത്തിയത്. ഒളിംപിക്സ് ചരിത്രത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ് മീരാഭായുടേത്.