Alappuzha

സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍,അന്വേഷണം തുടങ്ങി

ആലപ്പുഴ: സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനായി തിരച്ചില്‍ തുടങ്ങി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിക്ക് വെളളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top